KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിലെ കടകൾ നാലിനുശേഷവും പ്രവർത്തിക്കണം

പൊൻകുന്നം: കോവിഡിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൈകീട്ട് നാലിനുശേഷം കടകൾ പ്രവർത്തിക്കരുതെന്ന നിബന്ധന നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ട കൂലിപ്പണിക്കാരെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. സമീപ പഞ്ചായത്തുകളിൽ പോയി സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. പി.എൻ.ദാമോദരൻ പിള്ള, പി.എ.മാത്യു, സി.ജി.രാജൻ, സനോജ് പനക്കൽ, സേവ്യർ മൂലകുന്ന്, ടി.കെ.ബാബുരാജ്, സുരേഷ് ടി.നായർ, ടി.പി.രവീന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!