KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടേക്ക് എ ബ്രേക്ക് : പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു.

പൊൻകുന്നം: മുഖ്യമന്ത്രിയുടെ 12 ഇന പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വഴിയിടം വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് നടന്നത്.

ഓൺലൈനായി നടന്ന സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ വിശ്രമ കേന്ദ്രം നാടമുറിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ ഐ എസ് രാമചന്ദ്രൻ, കെ എ എബ്രഹാം, ശ്രീലതാ സന്തോഷ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ , സെക്രട്ടറി എസ് ഹരികുമാർ , അസി.എൻജിനിയർ അന്നമ്മ ജോൺ എന്നിവർ പങ്കെടുത്തു.

error: Content is protected !!