കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ആയൂർ ഗ്രാമങ്ങൾ സൃഷ്ടിക്കും: ചിഫ് വിപ്പ് ഡോ.എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് ഇരുപത്തഞ്ചു വർഷത്തിനുശേഷം കാഞ്ഞിരപ്പള്ളി എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള സുഖോദയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലോചനായോഗം നടത്തി. സുഖോദയ ആശുപത്രി സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ ഡോ.എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
വാഹന കുരുക്ക് നിയന്ത്രിക്കുന്നതിന് ഹൈവേ, ബൈപാസ് എന്നിവ കൊണ്ടുവരാൻ തീരുമാനമായി.
ഡിസംബറിന് മുന്പ് ബൈപാസ് നിർമാണം ആരംഭിക്കുമെന്ന് ജയരാജ് പറഞ്ഞു.
റോഡുകളുടെ പുനർ നിർമാണം, മാതൃക ഔഷധ തോട്ടത്തിന്‍റെ നിർമാണം, ആയൂർ വില്ലേജ്, കുടിവെള്ള പ്രശ്നം പരിഹാരം, ഔഷധ തോട്ടത്തിൽ നിന്ന് എങ്ങനെ വരുമാനം, തൊഴിൽ എന്നിവ നേടിയെടുക്കാം എന്നിവയെക്കുറിച്ച് ചർച്ച നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്കു വേണ്ട പരിശീലനം, ബോധവത്കരണ ക്ലാസ് എന്നിവ നൽകുവാനും ചർച്ചയിൽ തീരുമാനമായി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ആർ. തങ്കപ്പൻ, ജയിംസ് പി. സൈമൺ, ജോണിക്കുട്ടി മഠത്തിനകം, സുഖോദയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഡോ. സി.വി. ജയിംസ്, പഞ്ചായത്ത് മെംബർമാരായ ആന്‍റണി മാർട്ടിൻ, മഞ്ജു മാത്യു ന്നിവരും ഡോ. ഗ്ലാഡിസ്, ആർ. രതീഷ്, ജൂബിൻ ജോസഫ്, മനോജ് ചീരംകുഴിയിൽ, ഷമീം അഹമ്മദ്, കുട്ടൻ, ജയപ്രസാദ് എന്നിവർ പങ്കെടുത്തു