അമൽജ്യോതിയിൽ ഐ.ഇ.ഇ.ഇ സോഫ്റ്റ് സ്‌കിൽസ് സെമിനാർ

Amal Jyothi College
Amal Jyothi College

കാഞ്ഞിരപ്പള്ളി : അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ” ദി ഫന്റാസ്റ്റിക് ഫൈവ് ‘ (The FANTASTIC FIVE) എന്ന സോഫ്റ്റ് സ്‌കിൽസ് സെമിനാർ നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീർസ് (ഐ.ഇ.ഇ.ഇ) യുടെ അധ്യക്ഷയും സി.ഇ.ഒ യുമായ മിസ്. സൂസൻ കാതി ലാൻഡ് മുഖ്യപ്രഭാഷണം നടത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രീതികൾ, ഇൻഫർമേഷൻ സിസ്റ്റങ്ങളുടെ മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ടീമുകളുടെ നേതൃത്വം എന്നിവയിൽ 30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് മിസ് സൂസൻ.

           ഐ.ഇ.ഇ.ഇ കേരള സെക്ഷൻ  ചെയർമാൻ   മിസ്.ശാരദ ജയകൃഷ്ണൻ , അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്  ഡീൻ റിസർച്ച് ഡോ.സോണി സി ജോർജ്,  ഇലക്ട്രോണിക്സ് വിഭാഗം  മേധാവി പ്രൊഫ. കെ ജി സതീഷ്‌കുമാർ,  കമ്പ്യൂട്ടർ സയൻസ് വിഭാഗം  മേധാവി പ്രൊഫ. മനോജ് ടി  ജോയ് എന്നിവർ സംസാരിച്ചു.  അമൽ ജ്യോതി ഐ.ഇ.ഇ.ഇ സ്റ്റുഡൻറ് ബ്രാഞ്ച് കൗൺസിലർ  ശ്രീ. അജി ജോസഫ് ജോർജ്, ചെയർ റൂബൻ എബ്രഹാം ഷിബു ,വൈസ് ചെയർ അലൻ ജെയിംസ്, മെൽബി മേരി മാത്യു   എന്നിവർ  നേതൃത്വം നൽകി. നൂറ്റിയന്പതിൽ പരം എൻജിനീയറിങ് വിദ്യാർഥികൾ, പ്രൊഫഷണൽസ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി
error: Content is protected !!