KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി

കാഞ്ഞിരപ്പള്ളി : ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ്. പൊൻകുന്നം ആശാ നിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായാണ് എന്റെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി റോട്ടറി ക്ലബ്ബ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്. ആശാ നിലയം സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാ.റോയി മാത്യു വടക്കേൽ
പ്രിൻസിപ്പാൾ സി .ലിറ്റി സേവ്യർ എന്നിവർക്ക് റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് ഫിലിപ്പ് പള്ളിവാതുക്കൽ ഫോണുകൾ കൈമാറി.

error: Content is protected !!