സിസി ക്യാമറയെ കബളിപ്പിക്കുവാൻ പിപിഇ കിറ്റ് ധരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
എരുമേലി : സിസി ക്യാമറകളിൽ പിടിക്കപ്പെടാതിരിക്കാൻ അർദ്ധരാത്രിയിൽ പിപിഇ കിറ്റ് ധരിച്ച് ബൈക്ക് മോഷിടിച്ച് കടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ്, എരുമേലി കൊരട്ടി വേ ബ്രിഡ്ജിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മുക്കൂട്ടുതറ കൊല്ലമുള നന്തികാട്ട് അക്ഷയകൃഷ്ണയുടെ ബൈക്ക് ഹാൻഡിൽ ലോക്ക് തകർത്ത് മോഷ്ടിച്ച കേസിൽ ര ഈരാറ്റുപേട്ട സ്വദേശിയയായ യുവാവാണ് പോലീസ് പിടിയിലായത്. .
ബൈക്ക് മോഷ്ടിച്ച് കടത്തിയ ഈരാറ്റുപേട്ട നടക്കൽ സ്വദേശി പുഞ്ചിരി മനാഫ് (28) അറസ്റ്റിലായി ഇന്നലെ പുലർച്ചെ ഈരാറ്റുപേട്ട യിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..
മുക്കൂട്ടുതറ കൊല്ലമുള നന്തികാട്ട് അക്ഷയകൃഷ്ണയുടെ ബൈക്ക് ആണ് മോഷ്ടിക്കപ്പെട്ടത്. വേ ബ്രിഡ്ജ് ഉടമ കിഴക്കേക്കര നാസറിന്റെ ലോറിയിലെ ജീവനക്കാരനാണ് അക്ഷയകൃഷ്ണ. രാത്രിയിൽ വേ ബ്രിഡ്ജിന്റെ മുന്നിൽ ബൈക്ക് വെച്ച ശേഷം ലോറിയിൽ ഓട്ടം പോയി മടങ്ങിവന്നു കഴിഞ്ഞപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. വേ ബ്രിഡ്ജിലെയും പരിസരങ്ങളിലെയും സിസി ക്യാമറ ദൃശ്യങ്ങളിൽ മഴയത്ത് രാത്രിയിൽ പിപിഇ കിറ്റ് ധരിച്ചയാൾ ബൈക്ക് തള്ളി നീക്കുന്നതും ഹാൻഡിൽ ലോക്ക് തകർത്ത ശേഷം ഒപ്പമുള്ള യുവാവിന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് നൽകുന്നതും ഒപ്പമുള്ളയാൾ ബൈക്ക് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു.