മുണ്ടക്കയത്തെ പട്ടയമേള രാഷ്ട്രീയ തട്ടിപ്പെന്ന് :
മുണ്ടക്കയം: എൽഡിഎഫ് സർക്കാർ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന പട്ടയമേള വൻ തട്ടിപ്പും ഹിൽമെന്റ് സെറ്റിൽമെന്റിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കോൺഗ്രസ്. പുഞ്ചവയൽ, പുലിക്കുന്ന്, മുരിക്കുംവയൽ, കോരുത്തോട് മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പട്ടയം നൽകാമെന്നു പറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുകയും ജനങ്ങളിൽ നിന്ന് പട്ടയ വിതരണത്തിനുള്ള അപേക്ഷകൾ വാങ്ങുകയും ഉടൻ പട്ടയം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പന്ത്രണ്ടുപേർക്ക് മാത്രമാണ് പട്ടയം നൽകുന്നത്. വളരെക്കാലമായി പട്ടയത്തിനു വേണ്ടി ശ്രമിക്കുന്നവരെ പ്രഖ്യാപനം വഴി എൽഡിഎഫ് സർക്കാർ വഞ്ചിക്കുകയാണ് ചെയ്തത്.
നൗഷാദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റോയി കപ്പലുമാക്കൽ, ചാക്കോച്ചൻ വെട്ടിക്കാട്ട്, ടി.എം. സെയ്ത് മുഹമ്മദ്, ഇ.വി. തങ്കപ്പൻ, ബി. ജയചന്ദ്രൻ, കെ.കെ. ജനാർദനൻ, ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.