ബസ് സർവീസുകൾ കുറഞ്ഞു: ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാർ ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി: ബസ് സർവീസുകൾ കുറഞ്ഞതോടെ ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാർ ദുരിതത്തിൽ. തമ്പലക്കാട്, വഞ്ചിമല, പൊൻകുന്നം, ചിറക്കടവ്, മണിമല മേഖലകളിലാണ് ബസുകൾ കുറഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്.
പൊന്‍കുന്നം ഡിപ്പോയില്‍ നിന്നു രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ 12 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന തമ്പലക്കാട് മേഖലയിലൂടെ ഇപ്പോള്‍ രണ്ട് സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്ന് ഏഴ് കിലോമീറ്ററോളം ദൂരമുള്ള തമ്പലക്കാട്, വഞ്ചിമല പ്രദേശങ്ങളിലെ ജനങ്ങളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ നിലച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെ പല ബസുകളും സര്‍വീസ് നിര്‍ത്തി. മേഖലയില്‍ നിന്നു കാഞ്ഞിരപ്പള്ളിയിലെത്താന് രാവിലെ 9.15നാണ് ആദ്യ ബസ് സര്‍വീസ് ഉള്ളത്. ഇതു കഴിഞ്ഞാല്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് അടുത്ത ബസുള്ളത്. കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നു ഉച്ചകഴിഞ്ഞ് 3.30നു ശേഷം തമ്പലക്കാട്ടേക്ക് ബസ് സര്‍വീസ് ഇല്ലെന്ന് നാട്ടുകാർ പറയുന്നു.
പൊന്‍കുന്നം, പാലാ ഡിപ്പോകളില്‍ നിന്നു തമ്പലക്കാട്, പനമറ്റം, വഞ്ചിമല വഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പൊൻകുന്നം, ചിറക്കടവ്, മണിമല മേഖലയിലേക്കുള്ള ബസ് സർവീസുകളുടെ എണ്ണവും കുറഞ്ഞതായി നാട്ടുകാർ പരാതിപ്പെടുന്നു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ മണിക്കൂറോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ സർക്കാർ ജീവനക്കാരും സ്ഥിരം യാത്രക്കാരുമാണ് ദുരിതത്തിലായിരിക്കുന്നത്. മിക്കസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. താലൂക്കിലെ പല ഗ്രാമീണ റൂട്ടുകളിലും ബസ് സർവീസുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ വൈകുന്നേരങ്ങളിൽ തിരികെ വീട്ടിലേക്ക് പോകുന്നത് മൂന്നും നാലും പേര് ചേര്‍ന്ന് ഓട്ടോ വിളിച്ചാണ്.
എന്നാൽ, ആളുകൾ സ്വന്തം വാഹനങ്ങളിലാണ് നിരത്തുകളിലേക്ക് ഇറങ്ങുന്നതെന്നും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വലിയ സാന്പത്തിക നഷ്ടം നേരിടുന്നതിനാലാണ് പല സർവീസുകളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്കെത്തിയതെന്നും ബസ് ഉടമകൾ പറയുന്നു.