അനുപമയ്ക്ക് ഗവർണർ ശ്രവണസഹായി സമ്മാനിച്ചു
എലിക്കുളം: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ, മീനച്ചിൽ കിഴപറയാർ മരുതൂർ അശോക് കുമാറിന്റെയും ലതയുടെയും മകൾ മൂകയും ബധിരയുമായ അനുപമയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രവണസഹായി കൈമാറി. ചെമ്മണ്ണൂർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഉപകരണമാണ് നൽകിയത്. രാജ്ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മാണി സി. കാപ്പൻ എംഎൽഎ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, വി.ഐ. അബ്ദുൽ കരിം, ജയിംസ് ജീരകത്തിൽ, ജയ്ദീപ് പാറയ്ക്കൽ, ചാണ്ടി ഉമ്മൻ, അനുപമയുടെ അമ്മ ലത, മുത്തച്ഛൻ പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
എലിക്കുളം പഞ്ചായത്തിൽ കഴിഞ്ഞ മാസം ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ അനിഷ്ടസംഭവത്തിൽ പരിക്കേറ്റ പഞ്ചായത്തംഗം ജയിംസ് ജീരകത്തിന്റെ മകൻ ജിം ജയിംസിനെ സന്ദർശിക്കാൻ എത്തിയ ഉമ്മൻ ചാണ്ടിക്ക് പ്രസാദ് കൊണ്ടൂപ്പറമ്പിൽ നൽകിയ നിവേദനത്തെ തുടർന്നാണ് സഹായം ലഭ്യമാക്കിയത്.