മുദ്രപ്പത്രങ്ങൾക്ക് വീണ്ടും കടുത്ത ക്ഷാമം
കോട്ടയം: കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾക്ക് വീണ്ടും കടുത്ത ക്ഷാമം. ജനങ്ങൾ നെട്ടോട്ടമോടുന്നു. 100, 200 രൂപയുടെ മുദ്രപത്രങ്ങളുടെ അഭാവം സാധാരണക്കാരുടെ ക്രയവിക്രയങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. വാടക ഉടന്പടി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾക്കും മറ്റ് ഇടപാടുകൾക്കും 100, 200 രുപയുടെ മുദ്രപ്പത്രങ്ങളാണ് ഉപയോഗിച്ചുവരുന്നത്. മുദ്രപ്പത്രങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ 500 രൂപയിൽ കുറഞ്ഞ മുദ്രപ്പത്രങ്ങളില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. കുറവ് സംഭവിക്കുന്നുതു സംബന്ധിച്ചു തിരക്കുന്പോൾ മുദ്രപ്പത്രം വിൽക്കുന്നവരും കൈ മലർത്തുകയാണെന്നു ആവശ്യക്കാർ പറയുന്നു. ലഭ്യത സംബന്ധിച്ചും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല.