മണ്ണംപ്ലാവില്‍ പ്രളയക്കെടുതി രൂക്ഷം
കാഞ്ഞിരപ്പള്ളി: മണ്ണംപ്ലാവ് മേഖലയില്‍ പ്രളയക്കെടുതികള്‍ മൂലം വന്‍ നാശനഷ്‌ടം. ശക്‌തമായ പ്രളയജലത്തില്‍ മേഖലയിലെ വ്യാപാര സ്‌ഥാപനങ്ങള്‍, മില്ല്, റേഷന്‍ കട, മേഡല്‍ ആര്‍. പി. എസ്. ബാങ്ക് എന്നിവക്കെല്ലാം ഭീമമായ നാശനഷ്‌ടം കണക്കാക്കപ്പെടുന്നു. 64 വര്‍ഷത്തിനു ശേഷം ആദ്യമായുണ്ടാകുന്ന പ്രളയത്തെ എറെ ഭീതിയോടെയാണ് ജനം കാണുന്നത്. 13 വര്‍ഷമായി മണ്ണംപ്ലാവില്‍ സുനില്‍ നടത്തുന്ന ഭക്ഷ്യധാന്യങ്ങള്‍ പൊടിക്കുന്ന കല്ലംപ്ലാക്കല്‍ ഫ്‌ളവര്‍ മില്ലിന്റെ തറയിടിഞ്ഞ് താഴ്‌ന്ന് മിഷണറികള്‍ നശിച്ച നിലയിലാണ്.
എട്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു. മില്ലില്‍ ഉണ്ടായിരുന്ന മേശകളും, കേസരകളും, ഗ്യാസ് സിലണ്ടറും ഒഴുകി പോയി. മില്ലില്‍ സൂക്ഷിച്ചിരുന്ന കാപ്പികുരുവും പൊടിച്ച് വെച്ചിരുന്ന ധാന്യങ്ങളും, മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഒഴുക്കില്‍ നഷ്‌ടമായി. ധാന്യങ്ങള്‍ പൊടിക്കുകയും, വറുക്കുകയും, എണ്ണയാട്ടുകയും, കാപ്പി കുത്തുകയും ചെയ്‌തിരുന്ന മെഷിനുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ജനം വിഷമിക്കുകയാണ്. കവലയിലെ കുറ്റിവേലില്‍ സ്‌റ്റോഴ്‌സ് ഉടമ സജിക്ക് മൂന്നര ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. ഫേട്ടോസ്‌റ്റാറ്റ് മെഷിനും, സ്‌റ്റേഷനി സാധനങ്ങളും, ചെരിപ്പുകളും, ബേക്കറി സാധനങ്ങളും നഷ്‌ടമായി. ചിറക്കടവ് മോഡല്‍ ആര്‍. പി. എസിന് 20 ലക്ഷം രുപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു.
ജോയിവെച്ചൂരിന്റെ ഉടമസ്‌ഥതയിലുള്ള വെച്ചൂര്‍ സ്‌റ്റോഴ്‌സിന് മൂന്നര ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു. പലചരക്ക് സാധനങ്ങളും, പല വ്യജ്‌ഞനങ്ങളും ബേക്കറി സാധനങ്ങളും നോക്കി നില്‍ക്കെ ഒഴുകിപോയി. കമ്പ്യട്ടര്‍, ക്യാമറ, ഇന്‍വേര്‍ട്ടര്‍, ഫ്രീസര്‍ എന്നിവയെല്ലാം വെള്ളം കയറി ഉപയോഗശൂന്യമായി. ചെറിയാന്‍ ആന്റണി ഡിക്‌സന്റെ ഉടമസ്‌ഥതയിലുള്ള പി. സി. ഇലക്ര്‌ടിക്കല്‍സിന് 17 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു.
കൂറ്റന്‍ സേഫ്‌റ്റി ടാങ്ക്, വാഷ് ബേസീനുകള്‍, ക്ലോസറ്റുകള്‍, മോേട്ടാറുകള്‍, ഫിറ്റിങ്‌സുകള്‍ എല്ലം ഒഴുകി പോയി. പാഴിയാങ്കല്‍ സ്‌റ്റോഴ്‌സ് ഉടമ ബോസ് മാത്യൂവിന് 20 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു. മേമന ഫിനാന്‍സിന് ഒന്നര ലക്ഷം രുപയുടെയും, പാഴിയാങ്കല്‍ ജോസിയുെട ഉടമസ്‌ഥതയിലുള്ള ലീസാസ് ടെക്‌സ്‌റ്റയില്‍സിന് എഴ് ലക്ഷം രൂപയുടെയും നഷ്‌ടം കണക്കാക്കപ്പെടുന്നു.
കത്തലാങ്കല്‍ പെയിന്‍്‌റ് കടക്ക് നാല് ലക്ഷം രൂപയുടെയും, കത്തലാങ്കല്‍ ഹാര്‍ഡ്‌വെയ്‌ഴേ്‌സിന് അഞ്ച് ലക്ഷം രൂപയുടെ നഷ്‌്ടം സംഭവിച്ചു. ചിറക്കടവ് സര്‍വീസ് കോ-ഒപ്പറേറ്റീവ് ബാങ്കിന്റെ ഉടമസ്‌തയിലുള്ള കണ്‍സ്യൂമര്‍ സ്‌റ്റോറിന് അഞ്ചര ലക്ഷം രൂപയുെടയും, പഴയിടത്തെ സര്‍വീസ് സഹകരണ ബാങ്ക് ശാഖക്ക് കമ്പ്യൂട്ടറുകളും മറ്റ് ഫര്‍ണീച്ചറുകളും, ക്യാബിനും ഉള്‍പ്പെടെ 20 ലക്ഷം രൂപയും നഷ്‌ടം സംഭവിച്ചു. ചിറക്കടവ് റേഷന്‍ കടക്ക് 435 ചാക്ക് അരി വെള്ളം കയറി ഉപയോഗ ശൂന്യമായി.
താമരക്കുന്നേല്‍ സ്‌റ്റോഴ്‌സിന് രണ്ടു ലക്ഷം രപയുെടയും, മരിയ റെസ്‌റ്റോറന്റിന് 25000 രൂപയുടെയും, മംഗലത്തില്‍ സ്‌റ്റേഴ്‌സിന് നാല് ലക്ഷം രൂപയുടെയും, കൊച്ച്‌ഒരിക്കോനാല്‍ സ്‌റ്റോഴ്‌സിന് രണ്ടു ലക്ഷം രൂപയും, കോഴിക്കടയില്‍ മുപ്പതിനായിരം രൂപയുടെയും, ഓക്‌സി ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിന് 52000 രൂപയുടെയും നഷ്‌ടം സംഭവിച്ചു.
ചിറക്കവ് അക്ഷയ സെന്റിന് അമ്പതിനായിരം രൂപയുടെയും നഷ്‌ടം സംഭവിച്ചു. മാര്‍ട്ടിന്‍ ഡി പോറസ് ചാപ്പലിലും, മാര്‍ അപ്രേം മെഡിക്കല്‍സ് ക്യാന്റീനിലും വെള്ളം കയറി നാശനഷ്‌ടങ്ങള്‍ സംഭവിച്ചു.