KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടം കോസ്‌ വേ തന്നെ ഇപ്പോഴും എല്ലാവര്‍ക്കും ആശ്രയം

ചെറുവള്ളി: വെള്ളപ്പൊക്കത്തില്‍ സമീപ പാലങ്ങളും റോഡുകളും നശിച്ചപ്പോള്‍ ശോച്യാവസ്‌ഥയിലെങ്കിലും പഴയിടം കോസ്‌ വേ തന്നേ ജനങ്ങള്‍ക്ക്‌ ആശ്രയം.
ചെറുവള്ളി സെന്റ്‌ മേരീസ്‌ പള്ളിക്കു സമീപത്തെ ചെറുപാലം ഒഴുകിപ്പോയതിനാല്‍ ആ ഭാഗത്തുള്ളവര്‍ക്ക്‌ പഴയിടം കോസ്‌ വേയാണിപ്പോള്‍ പ്രയോജനപ്പെടുന്നത്‌. ചേനപ്പാടി കടവനാല്‍ കടവ്‌ പാലം സ്‌പാന്‍ തെന്നിമാറി അപകടഭീഷണിയിലായതോടെ കാഞ്ഞിരപ്പള്ളി മണിമല റൂട്ടില്‍ നിന്ന്‌ ചേനപ്പാടിക്ക്‌ പോകാന്‍ ആള്‍ക്കാര്‍ ആശ്രയിക്കുന്നതും പഴയിടം കോസ്‌ വേയാണ്‌. കടവനാല്‍കടവ്‌ പാലത്തില്‍ ചെറുവാഹനങ്ങള്‍ക്ക്‌ മാത്രമാണിപ്പോള്‍ ഗതാഗതം. ഏതാനും വര്‍ഷത്തിലെ പ്രളയം മൂലം കൈവരി പൂര്‍ണമായും നഷ്‌ടപ്പെട്ട നിലയിലാണ്‌ പഴയിടത്തെ പാലം. അതിനാല്‍ ്രെഡെവിങ്‌ ഏറെ ശ്രദ്ധിക്കേണ്ടതാണ്‌. എങ്കിലും പാലത്തിന്‌ തകരാറില്ലാത്തതിനാല്‍ വാഹനയാത്രികര്‍ക്ക്‌ ആശ്രയിക്കാവുന്ന പാലമാണിതെന്ന ആശ്വാസമുണ്ട്‌.

error: Content is protected !!