മാനം തെളിഞ്ഞിട്ടും മണിമല മൗനത്തില്‍

നാടിനൊന്നാകെ മുക്കിക്കളഞ്ഞ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ ഞെട്ടലില്‍ നിന്നു മുക്‌തമാകാതെ മണിമല. 2018ലെ പ്രളയത്തില്‍ ചെങ്ങന്നൂരിലുണ്ടായതിനു സമാനമായ ദുരിതമാണ്‌ ഏതാനും മണിക്കൂറുകള്‍മണിമല നിവാസികള്‍ നേരിട്ടത്‌. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വ്യാപാരികള്‍ക്കു നഷ്‌ടം ലക്ഷങ്ങളാണ്‌. 
അതിവേഗം വെള്ളം ഉയര്‍ന്നതിനാല്‍ കടകളിലെ സാധനങ്ങള്‍ നീക്കം ചെയ്യാനാകാതെ അപ്പാടെ നശിച്ചു. രണ്ടടിയിലേറെ ചെളിയാണു മിക്ക കടകള്‍ക്കുള്ളിലും. ക്ലീനിങ്ങ്‌ ആരംഭിച്ചതേയുള്ളൂ. പല കടകളും അടുത്ത ദിവസങ്ങളിലൊന്നും തുറക്കില്ല. 
അരക്കോടിയുടെ നഷ്‌ടം വരെയുണ്ടായ വ്യാപാരികള്‍ ഇവിടുണ്ട്‌.വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുവള്ളി പാലം ഒലിച്ചുപോയി. പഴയിടം കോസ്‌ വേയുടെ ടാറിങ്ങും കൈവരികളും ഉള്‍പ്പെടെ നഷ്‌ടപ്പെട്ട്‌ ഗതാഗതം സാധ്യമല്ലാതായി . ചേനപ്പാടി പാലം തെന്നി മാറി.വെള്ളാവൂര്‍ കോട്ടാങ്ങല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുളത്തൂര്‍മൂഴി തൂക്കുപാലവും പുഴയെടുത്തു . മണിമല ബസ്‌ സ്‌റ്റാന്‍ഡിനു സമീപം പാര്‍ക്കു ചെയ്‌തു പോയ പല വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടെങ്കിലും ടാക്‌സി ഡ്രൈവര്‍മാരും സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ നഷ്‌ടമുണ്ടായില്ല. അതേ സമയം മറ്റിടങ്ങളില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാറുകളും ലോറികളൂം ബൈക്കും ഒഴുക്കില്‍പ്പെട്ടു.ബസ്‌ സ്‌റ്റാന്റിലും റോഡിലുമെല്ലാം ചെളിയടിഞ്ഞു കൂടിയിരിക്കുകയാണ്‌. ഇന്നലെ വെയില്‍ തെളിഞ്ഞതോടെ പൊടിശല്യം രൂക്ഷമായി. 
ശനിയാഴ്‌ച രാവിലെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍ പൊട്ടിയതായി അറിഞ്ഞെങ്കിലും ഇത്രയും വെള്ളം ഉയരുമെന്നു മണിമല നിവാസികള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. 
ആറു പതിറ്റാണ്ടു മുമ്പു മണിമല വലിയ പാലം നിര്‍മ്മിക്കവേ തൂണ്‍ പൂര്‍ണമായും മുങ്ങിയിരുന്നു. പിന്നീട്‌ മണല്‍ വാരിയതിനെത്തുടര്‍ന്നു പുഴയുടെ ആഴവും വീതിയും വര്‍ധിച്ചതിനാല്‍ അന്നത്തെക്കാളും വെള്ളം പുഴയുള്‍ക്കുള്ളാവുന്ന സ്‌ഥിതിയായി.അല്ലെങ്കില്‍ മണിമല വലിയ പാലവും മുങ്ങിയേനെ.

x

error: Content is protected !!