പൊന്‍കുന്നം – പുനലൂര്‍ ഹൈവേ കെ.എസ്‌.ടി.പി.അധികൃതര്‍ പരിശോധന നടത്തി

പൊന്‍കുന്നം: പൊന്‍കുന്നം പുനലൂര്‍ ഹൈവേയില്‍ പ്രളയനാശം കണക്കാക്കാന്‍ കെ.എസ്‌.ടി.പി അധികൃതര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി. യഥാര്‍ഥ നഷ്‌ടം കണക്കാക്കി പുനര്‍നിര്‍മാണത്തിനുള്ള എസ്‌റ്റിമേറ്റ്‌ തയ്യാറാക്കുന്നത്‌ ഇതിനായി ചുമതലപ്പെടുത്തുന്ന കണ്‍സള്‍ട്ടന്‍സിയാണ്‌. ഇവരുടെ പരിശോധന അടുത്ത ദിവസമുണ്ടാവും. അതിനുശേഷം ഏതൊക്കെ ജോലികളാണ്‌ പുതിയ എസ്‌റ്റിമേറ്റില്‍ ചെയ്യണമെന്ന്‌ തീരുമാനിക്കും. നിലവില്‍ അഞ്ചുവര്‍ഷ പരിപാലച്ചുമതല കരാര്‍ കമ്പനിക്കുള്ളതിനാല്‍ ചെറിയ ജോലികളെല്ലാം ആ ഗണത്തില്‍ പെടുത്തും. കൂടുതല്‍ നഷ്‌ടമുണ്ടായത്‌ കണക്കാക്കി മാത്രം പുതിയ എസ്‌റ്റിമേറ്റിന്‍പ്രകാരം തുക അനുവദിക്കാനാണ്‌ സാധ്യത.
വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ മണ്ണനാനി മുതല്‍ മണിമല വരെ പലയിടത്തും ക്രാഷ്‌ബാരിയര്‍ നശിച്ചിട്ടുണ്ട്‌. പൂര്‍ണമായും ഇളകിമറിഞ്ഞതുകൂടാതെ ബലക്ഷയമുണ്ടായവയുമുണ്ട്‌. ഒഴുക്കില്‍പ്പെട്ട്‌ നഷ്‌ടപ്പെട്ട സൈന്‍ ബോര്‍ഡുകളും റിഫ്‌ളക്ഷന്‍ ബോര്‍ഡുകളും പലതും നശിച്ചു. മൂലേപ്ലാവ്‌ മുതല്‍ മണിമല വരെയുള്ള ഭാഗത്ത്‌ നിരവധി വൈദ്യുതി പോസ്‌റ്റുകള്‍ മറിഞ്ഞുവീണു. അവയെല്ലാം കെ.എസ്‌.ടി.പി.യുടെ ചുമതലയില്‍ തന്നെ പുന:സ്‌ഥാപിക്കണം. നിര്‍മാണത്തിനായി ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കിയെങ്കിലും ഇത്‌ കെ.എസ്‌.ഇ.ബി.ക്ക്‌ കൈമാറിയിരുന്നില്ല. മൂന്നിടത്ത്‌ റോഡിന്റ്‌ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ടുണ്ട്‌. ചിറക്കടവ്‌ അടിച്ചുമാക്കല്‍ പാലത്തിന്‌ സമീപമാണ്‌ ഏറെ നഷ്‌ടമുണ്ടായിട്ടുള്ളത്‌.

error: Content is protected !!