KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയജലത്തിൽ ഒലിച്ചുപോയ ചെറുവള്ളി പാലം പുനർനിർമ്മിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

ചെറുവള്ളി: മണിമലയാറ്റിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയ ചെറുവള്ളി പാലം പുനർനിർമിക്കാൻ നടപടിയെടുക്കുമെന്ന് ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുവള്ളിയിൽ തകർന്ന പാലം സന്ദർശിച്ചപ്പോഴാണ് മന്ത്രി ഉറപ്പുനൽകിയത്.

പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിൽ ചിറക്കടവ്, മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുവള്ളി പാലത്തിന്റെ തൂണുകൾ മാത്രമാണിപ്പോൾ അവശേഷിക്കുന്നത്. പാലം പൂർണമായി ഒലിച്ചുപോയി. ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചെറുവള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡെന്നി നെടുമ്പതാലിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ചെയർമാൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്തംഗം അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!