പൃഥ്വിരാജ് കടുവാക്കുന്നേൽ കുറുവച്ചനായി കാഞ്ഞിരപ്പള്ളിയിൽ..
പൃഥ്വിരാജ് -ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന സിനിമയുടെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിന്റെ സമീപത്തു ഞായറാഴ്ച രാവിലെ നടന്ന ഷൂട്ടിംഗ് കാണുവാൻ നിരവധിപേർ സ്ഥലത്തു തടിച്ചുകൂടിയിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത് .
പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളാണ് ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവച്ചിരുന്നു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിനു സമീപത്തായിരുന്നു ഷൂട്ടിംഗ്. അവധി ദിവസമായതിനാൽ രാവിലെ മുതൽ ഷൂട്ടിംഗ് കാണുവാൻ കുട്ടികളടക്കം നിരവധിപ്പേരാണ് സ്ഥലത്തെത്തിയത്. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അർജുൻ അശോകൻ, ഷാജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. സായ്കുമാര്, സിദ്ദിഖ്, ജനാര്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
മുണ്ടക്കയം, കുമളി എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകൾ. പൃഥ്വി രാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍, കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി സംവിധാനം ചെയ്തു. 18 ദിവസം കൊണ്ടാണ് ഈ ചിത്രം പാക്കപ്പ് ആയത്. ദിവസങ്ങള്‍ക്കുള്ളിലാണ് കടുവയുടെ രണ്ടാം ഷെഡ്യൂളിലേക്ക് അദ്ദേഹം കടന്നിരിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് കടുവയിലേക്ക് എത്തിയിരിക്കുന്നത്. പ്രളയവും മഴയും വെല്ലുവിളി സൃഷ്ടിക്കുന്നുവെങ്കിലും സിനിമക്കാർക്ക് ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി.