KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കൊരട്ടിയിൽ നായയുടെ കടിയേറ്റ് വീട്ടമ്മയുൾപ്പെടെ മൂന്ന് പേർ ചികിത്സയിൽ

.

എരുമേലി : പത്ര വിതരണക്കാരനും വയോധികയും ഉൾപ്പെടെ മൂന്ന് പേർ നായയുടെ കടിയേറ്റ് ചികിത്സയിൽ . മുഖത്തും ചുണ്ടിലും കടിയേറ്റ പത്ര വിതരണക്കാരന് അടിയന്തിര പ്ലാസ്റ്റിക് സർജറി നടത്താൻ ഡോക്ടർമാർ നിർദേശിച്ചു. ഇതോടെ പ്രദേശത്ത് ഭീതി വ്യാപകമായി. ഒരേ നായ തന്നെനയാണ് മൂന്നുപേരെയും കടിച്ചത്.

ഞായറാഴ്ച എരുമേലി കൊരട്ടിയിലാണ് സംഭവം. പുലർച്ചെ പത്ര വിതരണത്തിന് പോയ നാസർ , നാട്ടുകാരനായ കുഞ്ഞുമോൻ, പടിഞ്ഞാറേചിറ്റേടത്ത് മറിയാമ്മ എന്നിവർക്കാണ് കടിയേറ്റത്. പ്രളയജലം കയറിയ വീട് വൃത്തിയാക്കിയ ശേഷം കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറിയാമ്മയെ നായ കടിച്ചത്. നാസർ, കുഞ്ഞുമോൻ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. അടിയന്തിര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!