ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടു-പി.സി.ജോർജ്‌

പ്രകൃതിക്ഷോഭത്തിൽ ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കേണ്ട സംസ്ഥാനത്തെ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി പരാജയപ്പെട്ടെന്ന് ‌പി.സി.ജോർജ്‌ പത്രസമ്മേളനത്തിൽ ആരോപിച്ചു. 

ദുരിതാശ്വാസത്തിന് നേതൃത്വം കൊടുക്കേണ്ട അതോറിറ്റി അംഗം സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്‌ നെതർലൻഡ്‌സിലാണ്‌. അദ്ദേഹം ഇനി കേരളത്തിലേക്ക്‌ ഇല്ലെന്ന്‌ മുഖ്യമന്ത്രിയെ അറിയിച്ചുണ്ടെന്നാണ്‌ പറയുന്നത്‌. ചീഫ്‌ മാനേജർ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്‌. ജില്ലാതലത്തിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ കമ്മിറ്റികളിൽ ജില്ലയിൽ പി.ഡബ്ള്യു.ഡി. എക്‌സിക്യുട്ടീവ്‌ അംഗംപോലും അംഗമല്ല. ഇടുക്കി ജില്ലയിൽ സപ്ലൈ ഓഫീസറും അംഗമല്ല.

മലവെള്ളം എടുത്തുപോയ ഭൂമി പൊന്നുംവില കണക്കാക്കി കർഷകരിൽനിന്ന്‌ ഏറ്റെടുത്ത്‌ ആ പ്രദേശം നദിയാക്കി മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ‌പി.സി.ജോർജ്‌ പറഞ്ഞു. അധികൃതരുടെ കണ്ണു‌തുറപ്പിക്കാൻ നികുതി നിഷേധമുൾപ്പെടെയുള്ള സമരമാർഗങ്ങളെക്കുറിച്ച്‌ ജനങ്ങൾ ആലോചിക്കണം. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മാത്രം 200 കോടി രൂപയുടെ പാക്കേജ് നടപ്പാക്കണമെന്നും പി.സി.ജോർജ് പറഞ്ഞു.

error: Content is protected !!