പ്രളയത്തിൽ തകർന്ന എന്തയാർ മുകുളം പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം.

എന്തയാർ ഈസ്റ്റ്. : പ്രളയത്തിൽ തകർന്ന കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുകുളം പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരം.

മുകുളം, വടക്കേമല, ഉറുമ്പിക്കര, ഏന്തയാർ ഈസ്റ്റ്, വെംബ്ലി തുടങ്ങിയ പ്രദേശങ്ങളിലെ എണ്ണൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പാലം പ്രളയത്തിൽ തകർന്നിട്ട് ഒരു മാസത്തോളം അടുത്തിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ, തകർന്ന മുകുളം പാലത്തിന് സമീപം ജനകീയ സമരം സംഘടിപ്പിച്ചു.

പൗരസമിതി കോഡിനേറ്റർ അരുൺലാൽ കെ കെ സ്വാഗതമാശംസിച്ചു. പൗരസമിതി പ്രസിഡന്റ് ജോസഫ് മുകുളം ജനകീയ സമരം ഉദ്ഘാടനം ചെയ്തു. നിയമവിദ്യാർത്ഥി ജ്യോതിലക്ഷ്മി നിയമവശങ്ങൾ വിശദീകരിച്ചു.

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുകുളം പാലം തകർന്നതോടെ മേഖലയിലേക്കുള്ള വാഹനഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഇവിടെ അടിയന്തരമായി പട്ടാളത്തിന്റെ സഹായത്തോടെ ബെയിലി പാലം നിർമ്മിക്കണമെന്നും, യുദ്ധകാല അടിസ്ഥാനത്തിൽ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

error: Content is protected !!