എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി, ബഹുജനപങ്കാളിത്തത്തോടെ ടൗണിൽ ശുചീകരണം നടത്തി
എരുമേലി: ശബരിമല മഹോത്സവ തീർഥാടനകാലത്ത് വൃത്തിയും ശുദ്ധതയും ഉറപ്പു വരുത്തുവാൻ എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ എരുമേലിയിൽ ശുചീകരണം നടത്തി. ദേവസ്വം നടപ്പന്തലിൽ നടന്ന ഉദ്ഘാടനസമ്മേളനത്തിൽ ധർമശാസ്താ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ജി. അശോക് കുമാർ, തങ്കമ്മ ജോർജുകുട്ടി, അനിശ്രീസാബു, എസ്.എച്ച്.ഒ. എം.മേനോജ്, പുണ്യം പൂങ്കാവനം എരുമേലി കോർഡിനേറ്റർ ശ്രീ ഷിബു എംഎസ് , മുജീബ് റഹ്മാൻ, പി.ആർ.ഹരികുമാർ, പി.എ.ഇർഷാദ്, എസ്.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനവേളയിൽ പുണ്യം പൂങ്കാവനം പ്രവർത്തനം നാടിന് മാതൃകയാണെന്നും ഇത് ലോകത്ത് ഒരു സംസ്കാരമായി മാറുവാൻ കഴിഞ്ഞിട്ടുണ്ടെന്നും എരുമേലിയിലെ കുറഞ്ഞ കാലത്തിലെ പ്രവർത്തനമാണ് ലോകത്തിലെല്ലായിടത്തും പുണ്യം പൂങ്കാവനം പ്രശസ്തി ആർജിച്ചതും എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ട് പോകാൻ പുണ്യം പൂങ്കാവനം പദ്ധതിക്ക് സാധിച്ചുന്നത് എടുത്തു പറയേണ്ടത് ആണെന്ന് എംഎൽഎ പറഞ്ഞു .
ഈ പരിപാടിയിൽ വാവർ മെമ്മോറിയൽ സ്കൂൾ എസ്പിസി സ്റ്റുഡൻസ്,ഹരിത സേന വിഭാഗം, തൊഴിലുറപ്പ് അംഗങ്ങൾ,ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ഡിഫൻസ് ഗ്രൂപ്പ്, പുണ്യം പൂങ്കാവനം എരുമേലി, കൂവപ്പള്ളി ഒന്നാംമൈൽ, കാഞ്ഞിരപ്പള്ളി വോളണ്ടിയേഴ്സ് മറ്റ് വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ഈ യജ്ഞത്തിൽ പങ്കാളികളായി. എരുമേലി സബ്ഇൻസ്പെക്ടർ അനീഷ് എം എസ് നന്ദി രേഖപ്പെടുത്തി