കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. കോൺഗ്രസ് നേതാവ് ടി. എസ്. രാജൻ എൽ .ഡി.എഫ് പിന്തുണയോടെ ബാങ്ക് പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി: ബാങ്കിന്റെ തുടക്കം മുതൽ പതിറ്റാണ്ടുകളായി യു.ഡി.എഫ് മാത്രം ഭരിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. മുൻ യുഡിഫ് പ്രസിഡണ്ട് ആയിരുന്ന കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്ന ടി. എസ്. രാജൻ എൽ .ഡി.എഫ് പിന്തുണയോടെ പുതിയ ബാങ്ക് പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിന്റെ ഏക അംഗം എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു .

3 മാസം മുമ്പ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാൻ ശ്രമിച്ച ടി.എസ്. ടി.എസ്.രാജനെ തന്നെ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ആരോപിച്ചു.

രണ്ടു മാസങ്ങൾക്കു മുമ്പ് കോൺഗ്രസിലെ സക്കീർ കട്ടൂപ്പാറ എൽ.ഡി.എഫ് പിന്തുണയോടെ ടി.എസ്. രാജനെതിരെ അവിശ്വാസം കൊണ്ടു വന്നെങ്കിലും യുഡി.എഫ് അംഗങ്ങൾ എല്ലാം യോഗത്തിൽനിന്നും വിട്ടു നിന്നതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെട്ടെങ്കിലും രാജൻ രാജിവെച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. മുൻപ് രാജനെ എതിർത്ത എൽ.ഡി.എഫ് നേത്യത്വം ഇത്തവണ രാജനോടൊപ്പം പിന്തുണച്ച് നിന്നു.

11 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒപ്പം ആറ് അംഗങ്ങളും, യു.ഡി.എഫിന് ഒപ്പം അഞ്ച് അംഗങ്ങളുമാണ് വോട്ട് ചെയ്തത് . മുസ്ലീം ലീഗ് അംഗം ഷീജാ സക്കീറും ടി്എസ് രാജനെ പിന്തുണച്ചു.

ഞായറാഴ്ച പൊൻകുന്നത്ത് കൂടിയ കോൺഗ്രസ് യോഗത്തിലും ഡി.സി.സി പ്രസിഡന്റ് പി. എ ഷമീറിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചതോടെ സുനിൽ തേനംമാക്കലും, ടി.എസ്. രാജനും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്നലെ രാവിലെ വരെ മറിച്ചൊരു തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽനിന്നും രാജിവെയ്്്ക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ ടി.എസ്.. രാജൻ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ 11 ന് ചേർന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഎഫ് . പ്രസിഡന്റ് സ്ഥാനാർഥിയായി നിബു ഷൗക്കത്തിനെ നിർദ്ദേശിക്കുകയായിരുന്നു. എൽ.ഡി.എഫ് അംഗങ്ങളെ കുടാതെ മുസ്ലീം ലീഗ് അംഗവും കൂടി രാജനെ പിന്തുണച്ചതോടെ ആറ് അംങ്ങളുശട വോട്ട് ടി.എസ്. രാജന് ലഭിച്ചു.

3 മാസം മുമ്പ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാൻ ശ്രമിച്ച ടി.എസ്. ടി.എസ്.രാജനെ തന്നെ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ആരോപിച്ചു. കോൺഗ്രസ് വിമതനും എൽ.ഡി.എഫും പ്രാദേശിക ലീഗ് നേതൃത്വവും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ബാങ്കിലെ യു.ഡി.എഫ് ഭരണം അട്ടിമറിച്ചത്. മൂന്നു മാസക്കാലം മുമ്പ് അവിശ്വാസം രേഖപ്പെടുത്തിയ ആളിൽ പെട്ടെന്ന് എങ്ങനെയാണ് വിശ്വാസമുണ്ടായതെന്ന് സഹകാരികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും അഭിലാഷ് ചന്ദ്രൻ പറഞ്ഞു. ലീഗ് അംഗത്തിൻ്റെ കൂറുമാറ്റത്തിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മറ്റിയിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു

error: Content is protected !!