കേരളാ സർക്കാർ കുടുംബശ്രീ സംരംഭമായ കേരളാ ചിക്കൻ ഔട്ട്ലെറ്റ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : കേരളാ സർക്കാർ കുടുംബശ്രീ സംരംഭമായ കേരളാ ചിക്കൻ കോട്ടയം ജില്ലയിലെ 21-ാമത് ഔട്ട്ലെറ്റ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആനക്കല്ല് ടൗണിൽ പ്രവർത്തനം ആരംഭിച്ചു. ഔട്ട്ലെറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് KR തങ്കപ്പൻ നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്വാമള ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ V N രാജേഷ് ആദ്യ വിൽപ്പന നടത്തി. വൈസ് പ്രസിഡന്റ് റോസമ്മ തോമസ് മുഖ്യപ്രഭാഷ ണം നടത്തി. ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ BR അൻഷാദ് : ബിജു പത്യാലഎം റാണി ടോമി, അനുഷിയ സുബിൻ , സുമി ഇസ്മായിൽ , സിന്ധു സോമൻ ,ബീനാ ജോസഫ്, ജിജി ഫിലിപ്പ് : CDS ചെയർപേഴ്സൺ ഷീജാ ഗോപി ഭാസ്, K S ഷാനവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. CDS ചെയർപേഴ്സൺ KN സരസമ്മ സ്വാഗതവും വാർഡ് മെമ്പർ ബിജു ചക്കാല കൃതജ്ഞതയും രേഖപ്പെടുത്തി

error: Content is protected !!