KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽ മരണപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് സഹായവുമായി പട്ടിമറ്റം ജമാഅത്ത് കമ്മിറ്റി

.

കാഞ്ഞിരപ്പള്ളി : പട്ടിമറ്റം ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് മരണമടഞ്ഞ മൈലമണ്ണിൽ തങ്കച്ചന്റെ കുടുബത്തിന് സഹായവുമായി പട്ടിമറ്റം ജമാഅത്ത് കമ്മിറ്റി.

തങ്കച്ചന്റെ മരണത്തോടെ നിരാലംബരായ ഭാര്യ സുജാത , രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു കുട്ടികൾക്കും കയറി കിടക്കുവാൻ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പട്ടിമറ്റം മുസ്ലീം ജമാഅത്തു കാഞ്ഞിരപള്ളി കപ്പപറമ്പ് ലെയ്നിൽ മുന്നു സെൻറ്റ് സ്ഥലം വാങ്ങി നൽകുകയായിരുന്നു. സ്ഥലത്തിന്റെ ആധാരം തങ്കച്ചന്റെ ഭാര്യ സുജാതയ്ക്ക് കൈമാറി.

പട്ടിമറ്റം ജമാഅത്ത് പ്രസിഡണ്ട് ഷാജിദ് കല്ലോലപറമ്പിൽ സെക്രട്ടറി റഷീദ് കരോട്ടുമഠത്തിൽ , കമ്മിറ്റിയംഗങ്ങളായ ബിനു കാസിം തേനംമാക്കൽ, കെ കെ നാസർ കല്ലോലപറമ്പിൽ, ഷെബീർ ലത്തീഫ് ചേലയിൽ, ഷിനാസ് കിഴക്കേതിൽ, റാഫി തടിക്കoപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുളള പണം ജമാഅത്തിലെ അംഗങ്ങളിൽ നിന്നും ശേഖരിച്ചത്.

error: Content is protected !!