സമരാനുസ്മരണ യാത്ര ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ
കാഞ്ഞിരപ്പള്ളി: മലബാർ സമരസമിതി നയിക്കുന്ന സമരാനുസ്മരണ യാത്ര ചൊവ്വാഴ്ച രാവിലെ 10.00ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എത്തും. കാസർഗോഡ് മുതൽതിരുവനന്തപുരംവരെ നടക്കുന്ന യാത്ര കോട്ടയം ജില്ലാതല പര്യടനമാണ് കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്.
മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹമാണ് എന്ന സന്ദശമുമായാണ് പര്യടനം എത്തുന്നത്. സമരാനുസ്മരണ യാത്രയോടൊപ്പം പാട്ട് വണ്ടി, പുസ്തകവണ്ടി, നാടകവണ്ടി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മലബാറിന്റെ പടനായകർ ഹൈറേഞ്ചിന്റെ മടിത്തട്ടിൽ സുൽത്താൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലീയാരു നേതൃത്വം നൽകിയ ഐതിഹാസിക സമര പോരാട്ടം ചോരപുത്ത പടനിലങ്ങൾ എന്ന നാടകത്തിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു. ഈ ചരിത്ര സംഗമത്തിൽ നാട്ടിലെ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി സ്വാഗത സംഘം കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.