എരുമേലിയിൽ മണ്ഡലകാല കുത്തക ലേലത്തിൽ 50 ശതമാനം കുറച്ചിട്ടും കരാർ എടുക്കാൻ ആളില്ല

എരുമേലി: എരുമേലി ദേവസ്വത്തിൽ കുത്തക ലേല ഇനത്തിൽ തിങ്കളാഴ്ച നടന്ന തുറന്ന ലേലത്തിലും കരാറുകാർ കരാർ എടുക്കാതെ മാറിനിന്നു. നിശ്ചയിച്ച തുകയിൽനിന്നു 50ശതമാനം കുറച്ചായിരുന്നു ലേലം.

ശൗചാലയം ഉൾപ്പെടെ 70 ഇനങ്ങളാണ് ലേലത്തിൽ പോകാനുള്ളത്. രണ്ട് തവണ തിരുവനന്തപുരത്തും ഒരു തവണ എരുമേലിയിലും ലേലം നടത്തിയിട്ടും കുത്തക ഇനങ്ങൾ ലേലം കൊള്ളാൻ ആളില്ലാത്ത അവസ്ഥ. 30 പേർ ലേലത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച നടന്ന ലേലത്തിലും കരാറുകാർ നിസ്സഹകരണത്തിലായതോെട, ഓരോ ഇനങ്ങളും എത്ര രൂപയ്ക്ക് എടുക്കാനാവുമെന്ന ഓഫർ ലേലത്തിലെത്തിയിരിക്കുകയാണ് നടപടികൾ. ശൗചാലയങ്ങൾ, നാളികേരം, പാർക്കിങ് മൈതാനങ്ങൾ തുടങ്ങി പ്രധാന ഇനങ്ങളും ലേലത്തിലെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
ലേലം എടുക്കാൻ ആളിെല്ലങ്കിൽ ദേവസ്വം ബോർഡ് നേരിട്ട് ക്രമീകരണം ഏർപ്പെടുത്തേണ്ടിവരും. കുത്തക ഇനങ്ങൾ എത്ര രൂപയ്ക്ക് കരാർ എടുക്കാനാവുമെന്ന കരാറുകാരുടെ തീരുമാനം ദേവസ്വം അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഇത് പരിശോധിച്ച് തുടർനടപടികൾ ഉണ്ടാവും.

error: Content is protected !!