ക്ഷേത്രങ്ങളിൽ ഇന്ന് മണ്ഡല ഉത്സവം തുടങ്ങും

പൊൻകുന്നം: നാൽപ്പത്തിയൊന്നുദിവസത്തെ മണ്ഡല ഉത്സവത്തിന് ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ച തുടക്കമാകും. വൈകീട്ട് മണ്ഡല ചിറപ്പ്, ഭജന, ശാസ്താനടയിൽ നീരാജനം തുടങ്ങിയ ചടങ്ങുകളുണ്ടാവും. ചില ക്ഷേത്രങ്ങളിൽ കളമെഴുത്തുംപാട്ടും നടക്കും. 

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, വാഴൂർ വെട്ടികാട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ മണ്ഡല ഉത്സവമുണ്ട്. പനമറ്റം ഭഗവതിക്ഷേത്രം, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻകോവിൽ, തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ശാസ്താക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമുണ്ഡേശ്വരിക്ഷേത്രം, ആനിക്കാട് ഭഗവതിക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, തെക്കുംതല ഭഗവതിക്ഷേത്രം, വിളക്കുമാടം ഭഗവതിക്ഷേത്രം, ചേനപ്പാടി ശാസ്താക്ഷേത്രം, ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡലഉത്സവം നടത്തും.

error: Content is protected !!