KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മധുരമീനാക്ഷി കോവിലിൽ മണ്ഡല ഉത്‌സവം

 

കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിൽ

കാഞ്ഞിരപ്പള്ളി: മധുരമീനാക്ഷി കോവിലിൽ പ്രധാന ആട്ട വിശേഷമായ മണ്ഡല ഉത്സവം ചൊവ്വാഴ്ച മുതൽ നടക്കും. 

അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ഭഗവതിസേവ, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും. വൃശ്ചികം ഒന്നുമുതൽ 41 ദിവസംവരെ കളമെഴുത്തും പാട്ടും നടത്താൻ അവസരമുണ്ടായിരിക്കും. കളമെഴുത്തും പാട്ടും നടത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ അടുത്തോ ദേവസ്വം ഓഫീസിലോ രജിസ്റ്റർ ചെയ്യാം.

error: Content is protected !!