തെങ്ങിൻ മുകളിൽ വച്ച് അബോധാവസ്ഥയിലായ തൊഴിലാളിയെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി.

ചോറ്റി: തെങ്ങിൽ കയറിയ തൊഴിലാളി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തെങ്ങിന് മുകളിൽ വച്ച് അബോധാവസ്ഥയിലായി . തെങ്ങിൻ മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ കാഞ്ഞിരപ്പളളി ഫയർ ഫോഴ്സ് എത്തി സാഹസികമായി രക്ഷപെടുത്തി.

ചിലമ്പിക്കുന്നേൽ ജോയിയുടെ പുരയിടത്തിലെ തെങ്ങിൽ കയറിയ തൊഴിലാളി പാറത്തോട് പള്ളിപ്പടി പാറന്തോട്ട് ജോർജ് (60 ) ആണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തെങ്ങിന് മുകളിൽ വച്ച് അബോധാവസ്ഥയിലായത് . തെങ്ങിൻ മുകളിൽ കുടുങ്ങിയ അദ്ദേഹത്തെ കാഞ്ഞിരപ്പളളി ഫയർ ഫോഴ്സ് എത്തി സാഹസികമായി രക്ഷപെടുത്തി. സ്റ്റേഷൻ ഓഫീസർ K.S ഓമനക്കുട്ടൻന്റെ നേതൃത്വത്തിൽ ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി കെ സുകുമാ ർ, ഫയർ ആൻഡ്‌റെസ്ക്യൂ ഓഫിസർ ഡ്രൈവർ ഷാരോൺ എന്നിവർ വളരെ സാഹസികമായി ലാഡർ ഉപയോഗിച്ച് മുകളിലെത്തി അദ്ദേഹത്തെ സുരക്ഷിതമായി താഴെയിറക്കുകയും സേനയുടെ വാഹനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . സേനാംഗങ്ങൾ ആയ രാഹുൽ, അനൂപ്, അരവിന്ദ്, സജി ,മനു ,ഫിലിപ് ,സുരേഷ് ,ജിഷ്ണു ,അസീസ് എന്നിവർ ദൗത്യത്തിൽ സജീവമായി പങ്കെടുത്തു.

error: Content is protected !!