KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല കാനനപാത തുറക്കണം : കോൺഗ്രസ് ധർണ നടത്തി.

എരുമേലി : ശബരിമല കാനനപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുമ്പൂന്നിക്കരയില്‍ പ്രതിഷേധ ധർണ നടത്തി. അയ്യപ്പസേവാസംഘം മുൻ ജനറൽ സെക്രട്ടറി മോഹൻ കെ. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. വി. ജോസഫ് അധ്യക്ഷത വഹിച്ചു.

കെപിസിസി. ജനറല്‍ സെക്രട്ടറി അഡ്വ. പി. എ. സലീം മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി. വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍, ഡിസിസി. ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഫസീം ചുടുകാട്ടില്‍, ബിനു മറ്റക്കര, ജോസ് ഇളയാനിത്തോട്ടം, ഹനീഫ വടക്കോത്തില്‍, രാജന്‍ അറക്കുളം, രാജന്‍ കാരമല, സക്കീര്‍ ഹുസൈന്‍, ഏണസ്റ്റ്, രാധന്‍, ജോണ്‍ തോപ്പില്‍, സിജി മുക്കാലി, രാജേഷ്, ഷാനവാസ് ചരളശേരില്‍, എം. എസ്. നാസര്‍, എന്നിവര്‍ പ്രസംഗിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കായി കാനനപാത തുറന്നു നല്‍കിയില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

error: Content is protected !!