കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴി അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി: രൂപതയുടെ ദ്വിതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴിയുടെ ചരമവാര്‍ഷികദിനമായ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ പള്ളിയില്‍ കുർബാനയും ഒപ്പീസും രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ , രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

വിശ്വാസജീവിത പരിശീലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പദ്ധതികളാവിഷ്‌കരിച്ച മാർ മാത്യു വട്ടക്കുഴിയുടെ സമഗ്രസംഭാവനകളെ അനുസ്മരിക്കുന്ന മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ അഞ്ചാമത് കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം ഓൺലൈനായി നടത്തപ്പെട്ടു.

കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടത്തപ്പെട്ട സിമ്പോസിയം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു . . ആരാധനക്രമവിശ്വാസപരിശീലനം എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെട്ട സിമ്പോസിയത്തില്‍ റവ. ഫാ.ജോര്‍ജ് വാണിയപ്പുരയ്ക്കൽ , റവ.ഡോ.തോമസ് പൂവത്താനിക്കുന്നേൽ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രൂപതാ വികാരിജനറാൾ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായി . മോണ്‍സിഞ്ഞോർ ജോൺ കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ ആശംസകള്‍ നേര്‍ന്നു . ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍ സ്വാഗതവും ശ്രീ.ജോര്‍ജുകുട്ടി വട്ടക്കുഴി നന്ദിയുമര്‍പ്പിച്ചു .

error: Content is protected !!