കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം കം മോർച്ചറിക്ക് ശാപമോക്ഷം.. പുതിയ കോംപ്ലക്‌സ് നിർമ്മാണത്തിന് 1 കോടി രൂപ അനുവദിച്ചു

.

കാഞ്ഞിരപ്പള്ളി : അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, വളരെ ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം കം മോർച്ചറിക്ക് ശാപമോക്ഷം. ജനറല്‍ ആശുപത്രിയില്‍ പുതിയ പോസ്റ്റ്‌മോർട്ടം കം മോർച്ചറി കോംപ്ലക്‌സ് നിർമ്മാണത്തിന് 1 കോടി രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് നിവേദനം നല്‍കിയിരുന്നു.
2021-22 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!