അമ്മയുടെ ഓപ്പറേഷനായി പോയി, ഓട്ടോറിക്ഷ മോഷണം പോയി; ബാബുവിന്റെ ജീവിതം തിരികെപ്പിടിക്കാൻ നാട് ഒന്നിക്കുന്നു

ചേറ്റുതോട്‌ ∙ മോഷണംപോയ ഓട്ടോറിക്ഷയ്ക്കു പകരമൊന്നു വാങ്ങിനൽകാൻ നാട് ഒന്നിക്കുന്നു. അമ്മയുടെ ഓപ്പറേഷനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണു ചേറ്റുതോട് പൊങ്ങൻപാറയിൽ ബാബു നാരായണന്റെ ഓട്ടോറിക്ഷ മോഷണം പോയത്.ബാബുവിന്റെ ജീവിതം തിരികെ പ്പിടിക്കാൻ  ചേറ്റുതോട്‌ ഗ്രാമത്തിൽ ഞായറാഴ്ച സംഭാവന ശേഖരിക്കും. 2005 മുതൽ ഓട്ടോറിക്ഷ ഓടിക്കുന്ന ബിജു 2011ലാണ് സ്വന്തം ഓട്ടോ വാങ്ങിയത്.

കാൻസർ രോഗിയായ അമ്മയും മറ്റു അസുഖങ്ങളാൽ വലയുന്ന പ്രായമായ അച്ഛനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു അത്. ഓട്ടോറിക്ഷ നഷ്ടപ്പെട്ടതോടെ നിത്യച്ചെലവിനു പോലും പണം ഇല്ലാതെ കഷ്ടത്തിലാണ് ബാബു. മറ്റൊരു ഓട്ടോ വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ബാബുവിന്റെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഈ ശ്രമത്തിനു പിന്നിൽ. പഞ്ചായത്തംഗം ജോയിച്ചൻ കാവുങ്കൽ ചെയർമാനും തോമസ് വടകര പ്രസിഡന്റും ജോസഫ് സെബാസ്റ്റ്യൻ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു.

error: Content is protected !!