KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി. റോഡിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചുതകർത്തു

പൊൻകുന്നം : പിപി റോഡിൽ എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു. പൊൻകുന്നം തകടിയേൽ സ്റ്റോഴ്സ് ഉടമ കലേഷ് കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പഭകതരുടെ വാഹനം പുലർച്ചെ നാലരയോടെ നിയന്ത്രണം വിട്ട് മതിലിടിച്ച് തകർത്തു കയറിയത്.

അപകടത്തിൽ കാർ ഭാഗികമായി തകർന്നുവെങ്കിലും, വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

error: Content is protected !!