ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ തെക്കുംഭാഗത്തിന്റെ വേലകളി നടന്നു
ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഞായറാഴ്ച വൈകീട്ട് തെക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി നടത്തി. കുഴിപ്പള്ളാത്ത് അപ്പുആശാന്റെ ശിഷ്യരുടെ വേലകളിയാണ് ദേവനു മുൻപിൽ അരങ്ങേറിയത്. ഈ വർഷം വേലകളി അഭ്യസിച്ച ബാലന്മാരും മുൻവർഷത്തെ കലാകാരന്മാരും പരിചയും ചുരികയുമേന്തി ചുവടുവെച്ചു.
തിങ്കളാഴ്ച വൈകീട്ട് വടക്കുംഭാഗം മഹാദേവ വേലകളി സംഘമാണ് വേലകളി അവതരിപ്പിക്കുന്നത്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻനായരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളാണ് എത്തുന്നത്.
ചൊവ്വാഴ്ച പള്ളിവേട്ട ഉത്സവത്തിനും ബുധനാഴ്ച ആറാട്ടിനും ഇരുസംഘങ്ങളും ചേർന്ന് കൂടിവേലയാണ് നടത്തുന്നത്.
ചിറക്കടവ് ക്ഷേത്രത്തിൽ ഇന്ന്
എട്ടാം ഉത്സവം. 11-ന് ഉത്സവബലി ദർശനം. രംഗമണ്ഡപത്തിൽ രാവിലെ 11-ന് ജയൻ ഏന്തയാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം, ആറിന് തിരുമുമ്പിൽവേല. 6.30-ന് സൂരജ് ലാലിന്റെ സംഗീതസദസ്സ്, എട്ടിന് പ്രണവം സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തം, 10-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്.