KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് തുടക്കമായി..

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥത്തിരുനാളിന് തുടക്കമായി. വികാരി സേവ്യർ കൊച്ചു പറമ്പിൽ വ്യാഴാഴ്ച വൈകുന്നേരം 4.15ന് കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും, ജപമാല പ്രദക്ഷിണവും നടന്നു .

10ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, 6.15ന് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന.
11ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, 6.15ന് ചേപ്പുംപാറ പന്തലിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് സ്നേഹവിരുന്ന്.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം ഫാ. സേവ്യർ കൊച്ചുപറമ്പിൽ, 10ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ആന്‍റു സേവ്യർ എസ്ജെ, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം – ഫാ. അബ്രാഹം കടിയക്കുഴി, 5.30ന് പ്രദക്ഷിണം, സമാപനാശീർവാദം.

error: Content is protected !!