KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർ നിയന്ത്രണം തെറ്റി ഇടിച്ച് തലകീഴായി മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു , ബോധരഹിതനായെങ്കിലും സീറ്റ് ബെൽറ്റ്‌ രക്ഷയായി..

മുക്കൂട്ടുതറ : ഓട്ടത്തിനിടയിൽ കാർ നിയന്ത്രണം തെറ്റി കയ്യാലയിലേക്ക് പാഞ്ഞ് റോഡിലേക്ക് തലകീഴായി മറിഞ്ഞുഉണ്ടായ അപകടത്തിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു . കാറിനുള്ളിൽ ബോധരഹിതനായി വീണ ഡ്രൈവർ കാൽ വിരലിൽ നിസാര പരിക്കോടെ രക്ഷപെട്ടു. സീറ്റ് ബെൽറ്റ്‌ ധരിച്ചിരുന്നതാണ് തുണയായത്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം മുക്കൂട്ടുതറ എംഇഎസ് കോളേജിനും അസീസി ആശുപത്രിയ്ക്കും മധ്യേയുള്ള വളവിലായിരുന്നു അപകടം. എരുമേലിയിൽ നിന്നും മുക്കൂട്ടുതറയിലേക്ക് തനിയെ കാർ ഡ്രൈവ് ചെയ്തു വരികയായിരുന്ന ഇടകടത്തി ഉമ്മിക്കുപ്പ സ്വദേശി ജെയിംസ് (65) ആണ് അപകടത്തിൽപെട്ടത്. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട ജെയിംസ് വീട്ടിലേക്ക് മടങ്ങി.

error: Content is protected !!