നമുക്ക് ഒരുമിക്കാം , നിർലോഭം സഹായിക്കാം .. അർബുദബാധിതനായ മിഥുൻ മനോജിന് ചികിത്സ ഉറപ്പാക്കുവാൻ നാട് ഒരുമിക്കുന്നു ..
കാഞ്ഞിരപ്പള്ളി : അർബുദബാധിതനായ 25 വയസുകാരൻ കുളപ്പുറം സ്വദേശി മിഥുൻ മനോജ് ചികിത്സാ സഹായം തേടുന്നു. രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സി.യിൽ കഴിയുന്നത്. ഈ യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ആവശ്യമായ 25 ലക്ഷം രൂപ കണ്ടെത്തുവാൻ ഒരുനാട് ഒന്നായി കൈ കോർക്കുകയാണ്.
25 വയസ് മാത്രം പ്രായമുള്ള മിഥുൻ നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയാണ് ഗൾഫിലേക്ക് വിമാനം കയറിയത്. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം പിന്നിടും മുമ്പേ മുൻപെ ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു. പരിശോധനയിൽ അർബുദം ശ്വാസകോശത്തിലാണെന്ന് കണ്ടെത്തി. മടക്ക ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ച മിഥുൻ നേരെ പോയത് തിരുവനന്തപുരം RCC യിലേക്ക്. നിലവിൽ അവിടെ ചികിത്സയിലാണ്. രോഗം ഭേദമാക്കുവാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് സാമ്പത്തികമാണ് തടസ്സം. ചികിത്സക്കാവശ്യമായ 25 ലക്ഷം രൂപ സമാഹരിക്കുവാൻ ഒരുനാട് ആകെ ഒരുമിക്കുകയാണ്
പെയിന്റിങ്ങ് തൊഴിലാളിയാണ് മിഥുന്റെ പിതാവ്. അമ്മയും, സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനവും അച്ഛന്റെ തൊഴിൽ മാത്രം. അതുകൊണ്ട് തന്നെയാണ് ഒരു നാട് മിഥുനായി ഒന്നിക്കുന്നത്. മിഥുനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ഈ അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങൾ നൽകാം
Name: Midhun Manoj treatment assistance fund
Op by ( Thankappan & Sindhumol & Aleyamma ) (Joint)
Ifc -: ICIC0000104
AC NO- KPLY0212900003629