പാറത്തോട് പഞ്ചായത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ സ്ഥാനാർഥി ഫിലോമിന ബേബി വാക്കയിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.

എസ്ഡിപി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, പാറത്തോട് പഞ്ചായത്ത് എസ്ഡിപി പ്രസിഡണ്ട് നൂഹ് സെക്രട്ടറി ഷെഫി കുഴിക്കാടൻ, മെമ്പർമാരായ അലിയാർ കെ യു, സുമിനാലിയാർ, പഞ്ചായത്ത് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പം നിരവധി പ്രവർത്തകരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

error: Content is protected !!