KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജി ബിൻ വിതരണോത്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 2022-24 വര്‍ഷത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജി ബിൻ വിതരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് കെ ആർ തങ്കപ്പൻ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ് ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബി ആര്‍ അന്‍ഷാദ്,മെമ്പര്‍മാരായ ആന്‍റണി ജോര്‍ജ്ജ്,മഞ്ചു മാത്യു എന്നിവര്‍ പങ്കെടുത്തു. ജി ബിന്‍ പ്രതിനിധി അജന്‍ പ്രവര്‍ത്തന രീതികളേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ആദ്യ ഘട്ടത്തില്‍ 95 ഉപഭോക്താക്കള്‍ക്കും അടുത്ത ഘട്ടങ്ങളിലായി 135,235 ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും

error: Content is protected !!