എൽ.ഡി.എഫ്. സർക്കാരിന്റെ നാലാം വാർഷിക ധൂർത്തിനെതിരെ യു ഡി എഫ് കരിദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി.:എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിദിനാമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ കരിദിന പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കുരിശുകവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പേട്ടക്കവലയിൽ സമാപിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.വി തോമസുകുട്ടിയുടെ അധ്യക്ഷതയിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നിലപാടുകളും അഴിമതിയും തന്നെയാണ് രണ്ടാം പിണറായി സർക്കാറിന്റെ മുഖമുദ്രയെന്ന് പി എ സലിം പറഞ്ഞു. സംസ്ഥാനത്തെ സകല മേഖലകളിലും ജനജീവിതം ദുസ്സഹമായിരിക്കെ മന്ത്രിസഭാ വാർഷികത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ പൊടിപൊടിക്കുന്ന സർക്കാരിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ജനവിരുദ്ധ സർക്കാറിന് അർഹതയില്ലെന്നു പി എ സലിം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി, യു.ഡി എഫ് നേതാക്കളായ വി.എസ് അജ്മൽ ഖാൻ, തോമസ് കുന്നപ്പള്ളി, അഡ്വ പി .എ ഷെമീർ, പ്രൊഫ.റോണി കെ ബേബി, അഡ്വ പി ജീരാജ്, അഡ്വ അഭിലാഷ് ചന്ദ്രൻ, പി.എസ് സലീം,, മുണ്ടക്കയം സോമൻ, ലാജി തോമസ്, ടി എ ഷിഹാബുദീൻ, ലൂസി ജോർജ് എന്നിവർ പ്രസംഗിച്ചു.
രവി വി സോമൻ, രഞ്ജു തോമസ്, ഒ എം ഷാജി, നായിഫ് ഫൈസി, എം കെ ഷെമീർ, ബിജു പത്യാല, ജോയി മുണ്ടാമ്പള്ളി, നാസർ കോട്ടവാതിൽക്കൽ, സേവ്യർ മൂലകുന്ന്, ജോജി മാത്യു, സാലു പതാലിൽ, അജിതാ വെള്ളാവൂർ, ജോൺസൺ ഇടത്തിനകം, ജേക്കബ് തോമസ്, ബിനു കുന്നുംപുറം, പി എ താജു, ഷാജി ആനിത്തോട്ടം, അൻവർ പുളിമൂട്ടിൽ, ഇ എസ് സജി, റസിലി ആനിത്തോട്ടം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
