KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രിത നായാട്ടിനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഇൻഫാം

കാഞ്ഞിരപ്പള്ളി: വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി നിയന്ത്രിത നായാട്ടിന് അനുമതിതേടുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷാജനകവും സ്വാഗതാർഹവുമാണെന്ന് ഇൻഫാം ദേശീയ സമിതി അഭിപ്രായപ്പെട്ടു. കെസിബിസിയുടെ കീഴിലുള്ള ഇൻഫാം കർഷക സംഘടന വന്യമൃഗ ശല്യങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി കാലങ്ങളായി സര്‍ക്കാരിനോടും രാഷ്ട്രീയ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇപ്പോള്‍ ഈ വിഷയം കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏറ്റെടുക്കുകയും മുഖ്യമന്ത്രി തന്നെ ഈ പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെടുകയും ചെയ്യുന്നത് പ്രത്യാശാഭരിതമാണെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.

ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ , സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ , ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോസ് തറപ്പേൽ , ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പിൽ , ജോയി തെങ്ങുംകുടി, ജെയ്‌സണ്‍ ചെംബ്ലായിൽ , നെൽവിൻ സി. ജോയ്, സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ടോം അറയ്ക്കപ്പറമ്പില്‍, തോമസ് തുപ്പലഞ്ഞിയില്‍, തോമസ് മറ്റം എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!