പുതിയ കൃഷി തുടങ്ങാം : 15 തൈകൾ നൽകും എരുമേലി കൃഷി ഭവൻ.
എരുമേലി : സംസ്ഥാന ഹോൾട്ടികൾച്ചർ മിഷനും എരുമേലി പഞ്ചായത്തുമായി ചേർന്ന് കൃഷി ഭവൻ ഒരുക്കുന്ന പദ്ധതി പ്രകാരം പുതു കൃഷിയ്ക്ക് സഹായം. ടിഷ്യു കൾച്ചർ വാഴ, കൊക്കോ, അവക്കാഡോ എന്നിവയുടെ 15 തൈകൾ ഈ പദ്ധതിയിലൂടെ നൽകും. ഹോൾട്ടികൾച്ചർ മിഷനിൽ നിന്നുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് കരം അടച്ച രസീത്, ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പ് എന്നിവ സഹിതം ഇന്ന് മുതൽ പത്ത് വെള്ളി വരെ കൃഷി ഭവനിൽ അപേക്ഷ സ്വീകരിക്കും. ഒപ്പം ആദ്യ അപേക്ഷകർക്ക് മുൻഗണന നൽകി തൈകൾ വിതരണം ചെയ്യുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
