സാമൂഹിക പരിഷ്കർത്താവ് മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണവും വിദ്യാശ്രീ പുരസ്കാര സമർപ്പണവും.
മുണ്ടക്കയം : സാമൂഹിക പരിഷ്കർത്താവും അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സ്ഥാപക പ്രസിഡന്റുമായ മുടങ്ങനാടൻപുള്ളി രാമൻകുട്ടിയുടെ 52-ാ മത് അനുസ്മരണവും വിദ്യാശ്രി പുരസ്കാര സമർപ്പണവും നടത്തി. മോർക്കാടുള്ള സ്മ്‌തിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനെ തുടർന്ന് പുഞ്ചവയലിൽ നടന്ന സമ്മേളനം പൂഞ്ഞാർ എം എൽ എ എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
അഖില തിരുവിതാംകൂർ മലഅരയ മഹാസഭസംസ്ഥാന പ്രസിഡന്റ്റ് മോഹൻ ദാസ് പഴുമല അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ 126 വിദ്യാർഥികൾക്കു വിദ്യാശ്രീ പുരസ്കാരം നൽകി. മുടങ്ങനാടൻപുള്ളി കുടുംബാംഗം എം.ജി.ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി. ജീരാജ്, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ്ന്റ് അമ്പിളി അജയകുമാർ, മഹാസഭ ജനറൽ സെക്രട്ട റി പി.കെ.ശശി, സ്വാഗത സംഘം ചെയർമാൻ എ.ആർ.അജികുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ സദാനന്ദൻ, വാർഡ് അംഗം ടി.ജെ ജോൺസൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി എന്നിവർ പ്രസംഗിച്ചു.

