KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ 14, 15 തീയതികളിൽ.

കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം 14, 15 തീയതികളിൽ വിപുലമായ പരിപാടികളോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.14 – ന് രാവിലെ10:30 ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ നടത്തും .പ്രസിഡന്റ് അഡ്വ.പി. എ. ഷെമീറിന്റെ അധ്യക്ഷതയിൽ പ്രൊഫ. റോണി.കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോ.പി. ജോസഫ് “ഇന്ത്യ – ആശയവും രൂപീകരണവും “എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.

15 – ന് രാവിലെ 8 ന് ദേശീയ പതാക ഉയർത്തും.തുടർന്ന് പ്രതിജ്ഞയും ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുകുന്ന് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ അറിയിച്ചു .

error: Content is protected !!