KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ.

പൊൻകുന്നം : പൊൻകുന്നത്ത് ചിറക്കടവ്
പഞ്ചായത്തിന്റെ സ്വകാര്യബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്‌സ് കാലപ്പഴക്കംമൂലം അപകടാവസ്ഥയിൽ.

മൂന്ന് നിലയുള്ള സമുച്ചയത്തിന്റെ എല്ലാനിലയും പൊട്ടിപ്പൊളിഞ്ഞ് കമ്പി തെളിഞ്ഞ നിലയിലാണ്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബസ് കാത്തിരിപ്പുകേന്ദ്രവുമുണ്ട്. ഒട്ടേറെ യാത്രക്കാർ വിശ്രമിക്കുന്ന ഇവിടെ കുറച്ചുഭാഗത്ത് കോൺക്രീറ്റിങ് മറച്ച് ഫൈബർ സീലിങ് ഉണ്ടെന്നുമാത്രം. ഒരറ്റത്ത് കാത്തിരിപ്പു കേന്ദ്രത്തിനോട് ചേർന്ന് ഭിത്തിയുടെ കോൺക്രീറ്റ് ഇളകിവീണ് കമ്പികളാകെ പുറത്താണ്. അടുത്തിടെ ഇവിടെ മുകളിൽനിന്ന് കോൺക്രീറ്റ് പാളി അടർന്ന് താഴേക്കുപതിച്ചു. ആസമയം ചുവട്ടിൽ യാത്രക്കാർ ഇല്ലാതിരുന്നതുമൂലം അപകടമുണ്ടായില്ല. താഴത്തെനിലയിൽ ഇരുവശത്തും കടകളുണ്ട്. ഒന്നാം നിലയാകെ ഒരു കടയാണ്. അതിന് മുകളിൽ വിവിധ സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ നിലകളുടെയും മേൽത്തട്ട് അടർന്നുവീഴുന്നുണ്ട്.

മുകൾനിലയിൽ റൂഫിങ് ഉള്ളതുകൊണ്ട് ചോർച്ച കാര്യമായി അനുഭവപ്പെടുന്നില്ലെന്നുമാത്രം. അറ്റകുറ്റപ്പണി നടത്തിയാലും വൈകാതെ തന്നെ വീണ്ടും പൊളിയുന്ന നിലയിലാണ് കെട്ടിടം. പൊളിച്ചുനീക്കി പുതിയ കോംപ്ലക്സ് പണിയുകമാത്രമാണ് പോംവഴി. കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ പഞ്ചായത്തംഗങ്ങൾ പഞ്ചാ യത്ത് കമ്മിറ്റിയിൽ നോട്ടീസ് നൽകിയിരുന്നു.

error: Content is protected !!