KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രിയപ്പെട്ട ജോൺ ഡോക്ടർ ഓർമ്മയായി.. ആദരാഞ്ജലികൾ ..

നാടിന്റെ പ്രിയപ്പെട്ട ജോൺ ഡോക്ടർ ( ഡോ. കെ ജെ ജോൺ ) ഓർമ്മയായി.. കഴിഞ്ഞ 35 വർഷത്തിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന പൊൻകുന്നം , കൊപ്രാക്കളം ഗുഡ്സമരിറ്റൻ ആശുപത്രിയുടെ ഉടമയും , പ്രധാന ഡോക്ടറും ആയിരുന്നു അദ്ദേഹം. അതിന് മുൻപ് പൊൻകുന്നം കെ.വി. എം. എസ്. ആശുപത്രിയിലും , കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലും, ചെങ്ങളം മേഴ്‌സി ആശുപത്രിയിലും അദ്ദേഹം സേവനം ചെയ്തിരുന്നു . സേവനം ചെയ്ത ആശുപത്രികളിൽ എല്ലാം , അദ്ദേഹത്തെ കാണുവാൻ രോഗികളുടെ നീണ്ട ക്യു പതിവ് കാഴ്ചയായിരുന്നു .
രോഗികളുടെ വേദന സ്വന്തം വേദനയായി കണ്ട് സ്നേഹത്തോടെയും കരുതലോടെയും ചികിത്സ നൽകി ആയിരക്കണക്കിന് ജീവിതങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകർന്ന മഹത് വൈദ്യനായിരുന്ന അദ്ദേഹം, ചികിത്സയെ ഒരു തൊഴിലായി മാത്രമല്ല, മനുഷ്യസേവനത്തിനുള്ള ദൈവവിളിയായിട്ടാണ് കണ്ടിരുന്നത്. ആ മഹാത്മാവിന് ആദരാഞ്ജലികൾ ..

error: Content is protected !!