നബിദിന ആഘോഷത്തിന് തുടക്കമായി.
എരുമേലി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷങ്ങൾക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൽ കൊടി ഉയർന്നു. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി പതാക ഉയർത്തി.
തുടർന്നുവരുന്ന ദിവസങ്ങളിൽ മഗ്‌രിബ് നമസ്‍കാരത്തിന് ശേഷം മൗലൂദ് പാരായണവും പതിനൊന്നാം ദിവസം ഖന്തൂരി നേർച്ച ഭക്ഷണ വിതരണവും പന്ത്രണ്ടാം ദിവസം നബിദിന ഘോഷയാത്രയും നടക്കും. ചീഫ് ഇമാം മുഹമ്മദ് ഉവൈസ് അൽ ഖാസിമി അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ട്രഷർ നൗഷാദ് കുറുങ്കാട്ടിൽ, വൈസ് പ്രസിഡന്റ് സലീം കണ്ണങ്കര, നിഷാദ് താന്നിമൂട്ടിൽ, നൈസാം പി അഷ്റഫ്, ഹക്കീം മാടത്താനി, സലിം പറമ്പിൽ, അനസ് പുത്തൻവീട്, അബ്ദുൾ നാസർ ചക്കാല, ഷിഫാസ് ഇസ്മായിൽ, ഷഹനാസ് മേക്കൽ, റെജി വെട്ടിയാനിക്കൽ, റെജി ചക്കാലയ്ക്കൽ, കരീം ചക്കാലക്കൽ, പി എ ഇർഷാദ്, അൻസാരി പാടിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
