KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകദിനത്തിൽ വിദ്യാർത്ഥികൾ കൃഷിയിടം സന്ദർശിച്ചു.

വാഴൂർ : വാഴൂർ എസ്. വി. ആർ. എൻഎസ്എസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൃഷിയിടം സന്ദർശിച്ചു. കർഷകനായ ഉണ്ണികൃഷ്ണൻ കർത്തയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കാർഷിക വിളകളെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും വിപണനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു നൽകി. യുവതലമുറയെ കൃഷിയിലേക്ക്ആകർഷിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും താത്പരരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലഷ്യം. വകുപ്പു മേധാവി കെ എൻ പ്രീതി , അധ്യാപിക കെ എ കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!