നൃത്ത അരങ്ങേറ്റം നടത്തി.
പൊൻകുന്നം: പ്രണവം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ 19 കുട്ടികളുടെ നൃത്ത അരങ്ങേറ്റം പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തി. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറക്ടർ വാഴൂർ ഷിബുലാൽ, നൃത്താധ്യാപിക ആർ.എൽ.വി.രാജി ഷിബു എന്നിവർ സംസാരിച്ചു. കലോത്സവ പ്രതിഭകളെ ആദരിച്ചു.
