KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് ഡോ. എൻ. ജയരാജ്.

ചിറക്കടവ്: ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് മുൻ ഗവൺമെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എയുമായിരുന്ന ഡോ. എൻ. ജയരാജ്.
അറിവിന്റെ ലോകത്തേക്ക് പുതുതലമുറയ്ക്ക് ആദ്യ ചുവടുവെപ്പിന് അവസരമൊരുക്കുന്ന ചടങ്ങിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു. കുട്ടികളുടെ വിരലിൽ ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഡോ. എൻ. ജയരാജ് ചടങ്ങിന് തുടക്കം കുറിച്ചു.

വിദ്യാഭ്യാസത്തിന്റെയും വായനയുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിൽ പൊതുജന ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു. വായനാശീലം ചെറുപ്പത്തിലേ വളർത്തിയെടുക്കണമെന്നും അറിവും സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിറക്കടവ് പബ്ലിക് ലൈബ്രറി ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുരുന്നുകളുടെ ആദ്യാക്ഷരാരംഭത്തിന് സാക്ഷ്യം വഹിച്ച ചടങ്ങ് ആവേശപൂർവമായിരുന്നു.പ്രസിഡന്റ് പൊൻ കുന്നം രാജേഷ് അഡ്വ സുമേഷ്ആൻഡ്രൂസ് എന്നിവർ പങ്കെടുഞ്ഞു

error: Content is protected !!